മുക്കം: നഗരസഭയിലെ ക്ഷീര നഗരം പദ്ധതിയുടെ ഭാഗമായി മാമ്പറ്റയിൽ എട്ടര ഏക്കർ തരിശുഭൂമി പച്ചയണിയുന്നു. വെസ്റ്റ് മാമ ്പറ്റയിലെയും തൂങ്ങുംപുറത്തെയും തരിശുനിലങ്ങളിൽ തീറ്റപ്പുല്ലുകൾ നട്ടുപിടിപ്പിച്ചു. 33 വാർഡുകളിൽ നിന്നുമായി 1000ത്തോളം തൊഴിലുറപ്പ് തൊഴിലാളികളാണ് പുല്ല്് നട്ടുപിടിപ്പിച്ചത്. കൊച്ചു മലമടക്കുകളിലും, തൂങ്ങാംപുറം, വെസ്റ്റ് മാമ്പറ്റ എന്നിവിടങ്ങളിലെ കുന്നുകളിലും തീറ്റപ്പുല്ല് താരങ്ങളായി തിളങ്ങും. ക്ഷീരവികസന വകുപ്പാണ് തൈകൾ വിതരണം ചെയ്തത്. തീറ്റപ്പുല്ലിലൂടെ ഒരു വർഷം ഒരു ഏക്കറിൽ നിന്ന്് 50,000 രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. ഒരു പുൽച്ചെടിയിൽ നിന്ന് ശരാശരി എട്ട് കിലോഗ്രാം വരെ പശുക്കൾക്ക് നൽകാൻ വിളവെടുക്കാനാവും. സ്ഥല ഉടമകൾക്ക് ഒരു കിലോ പുല്ലിന് രണ്ടു രൂപ നിരക്കിൽ ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.