ബാവുപ്പാറ കരിങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ കലക്ടറുടെ ഉത്തരവ്

തിരുവള്ളൂർ: ബാവുപ്പാറ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ കലക്ടർ സാംബശിവറാവു ഉത്തരവിട്ടു. ക്വാറി സ ന്ദർശിച്ച കലക്ടർ, ജിയോളജി വകുപ്പിൻെറയും മറ്റു അനുമതികളിലും അനുശാസിക്കുന്ന ഒരു മാനദണ്ഡവും പാലിക്കാത്ത ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. ക്വാറിക്കെതിരെ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ കലക്ടർക്ക് പരാതി നൽകിയിരുന്നു. വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ക്വാറി ഉണ്ടാക്കുന്നത്. ഇതിനു പുറമേ, ക്വാറിയിൽനിന്ന് അമിത ഭാരവുമായി വാഹനങ്ങൾ തകർന്നുകിടക്കുന്ന റോഡിലൂടെ പോകുന്നത് ജനങ്ങൾക്ക് അപകടഭീഷണിക്ക് കാരണമാകുന്നതായും പ്രദേശവാസികളുടെ സുഗമമായ യാത്രക്ക് തടസ്സം നിൽക്കുന്നതായും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതിനെതിരെ വടകര ആർ.ടി.ഒക്ക് പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി ചെയർമാൻ ബാബു മാതാണ്ടിയിൽ, ഷരീഫ് ചെറുവോട്ട്, എം.സി. പ്രജിത്ത്, കെ.സി. ജുനൈദ് എന്നിവർ കലക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.