പന്തീരാങ്കാവ്: ആളില്ലാത്ത സമയത്ത് വീടിൻെറ പിൻവാതിൽ തുറന്ന് അകത്ത് കയറി പണവും സ്വർണാഭരണവും കവർന്നു. പെരുമണ്ണ പ ുതിയപറമ്പത്ത് ജുമുഅത്ത് പള്ളി റോഡിൽ മൊയ്തീൻകോയയുടെ വീട്ടിൽനിന്നാണ് വെള്ളിയാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടയിൽ പണം നഷ്ടമായത്. മൊയ്തീൻ കോയയുടെ സഹോദരിയുടെ സ്ഥലമിടപാടിൻെറ ഒമ്പതര ലക്ഷം രൂപയടക്കം 10 ലക്ഷത്തോളം രൂപയാണ് നഷ്ടമായതായി വീട്ടുകാർ പറഞ്ഞു. മൊയ്തീൻകോയയും ഭാര്യയും മകളും വൈകിട്ട് നാലു മണിയോടെ അറപ്പുഴയുള്ള മരുമകളുടെ വീട്ടിലേക്ക് പോയ ശേഷമാണ് സംഭവം. പിൻവാതിൽ പൂട്ടിയാണിവർ പോയത്. ജോലികഴിഞ്ഞ് എത്തുന്ന മകന് വേണ്ടി താക്കോൽ സമീപത്ത് ഒളിപ്പിച്ച് വെച്ചിരുന്നു. അര മണിക്കൂറിനകം മൊയ്തീൻകോയയുടെ മകൻ നസ്മീർ ഖാൻ എത്തിയപ്പോൾ പിൻവാതിൽ തുറന്ന നിലയിലായിരുന്നു. അകത്ത് കയറിയപ്പോഴാണ് അലമാറ തുറന്നിട്ട നിലയിൽ കണ്ടത്. അലമാറക്കകത്ത് സൂക്ഷിച്ചിരുന്ന പണവും കുട്ടികളുടെ ചെറിയ മൂന്ന് സ്വർണമോതിരങ്ങളും നഷ്ടമായിട്ടുണ്ട്. വീട്ടിൽ പണമുണ്ടായിരുന്ന വിവരം മൊയ്തീൻ കോയക്കും ഭാര്യക്കും മാത്രമാണ് അറിയുന്നതെന്നാണ് വീട്ടുകാർ പറയുന്നത്. ആഴ്ചകൾക്ക് മുമ്പാണ് സമീപത്തെ വീട്ടിൽനിന്ന് തൊട്ടിലിൽ കിടന്ന കുഞ്ഞിനെ വീടിന് മുകളിലേക്ക് കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നത്. കോഴിക്കോട് സൗത്ത് അസി.കമീഷണർ എ.ജെ ബാബു, പന്തീരാങ്കാവ് അഡീഷനൽ എസ്.ഐ എസ്.പി മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തി. പ്രദേശത്തെ കടയിലെ സി.സി.ടി.വി ദൃശ്യവും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.