യൂത്ത് കോണ്‍ഗ്രസ് ധര്‍ണ

കക്കോടി: പഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കുക, ഡാറ്റ ബാങ്കെന്ന് പറഞ്ഞ് തടഞ്ഞു വെച്ച ന ൂറുകണക്കിന് കെട്ടിട അപേക്ഷകളില്‍ തീരുമാനമാക്കുക, കക്കോടി ബൈപാസ് നിർമാണം ഉടന്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് കക്കോടി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എന്‍.പി. ബിജേഷ് അധ്യക്ഷതവഹിച്ചു. പി. അനൂപ്, അരുണ്‍ദാസ്, കിഷോര്‍ അറോട്ടില്‍, ഇ.എം.ഗിരീഷ് കുമാര്‍, എന്‍. ജയകൃഷ്ണന്‍, കെ. സോമനാഥന്‍, ടി.ടി. കണ്ടക്കുട്ടി, സന്തോഷ് മോരിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.