കെ.എസ്.എസ്.പി.യു കൺവെന്‍ഷന്‍

എകരൂല്‍: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ഉണ്ണികുളം യൂനിറ്റ് കൺവെന്‍ഷന്‍ ജില്ല പഞ്ചാ യത്ത്‌ അംഗം വി. ഷക്കീല ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സി.കെ. അബ്ദുല്‍ മജീദ്‌ അധ്യക്ഷത വഹിച്ചു. പെന്‍ഷനര്‍ അല്ലാത്ത നിര്‍ധന വ്യക്തികള്‍ക്ക് സംഘടന നടപ്പാക്കുന്ന 'കൈത്താങ്ങ്' പെന്‍ഷന്‍ പദ്ധതിയുടെ യൂനിറ്റ്തല ഉദ്ഘാടനവും മുതിര്‍ന്ന പെന്‍ഷനര്‍മാരെ ആദരിക്കലും സംസ്ഥാന കമ്മിറ്റി അംഗം കെ. ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. യൂനിയന്‍ ബ്ലോക്ക് പ്രസിഡൻറ് പി. ബാലന്‍, സെക്രട്ടറി പി.പി. ബാലന്‍, ട്രഷറര്‍ വി.കെ. വേണുഗോപാല്‍, പി. പുരുഷോത്തമന്‍ നായര്‍, സി. അബ്ദുല്‍ മജീദ്‌, കെ. കൃഷ്ണന്‍കുട്ടി നായര്‍, ലളിതകുമാരി, എ.കെ. മൊയ്തീന്‍കോയ, എം. അബൂബക്കര്‍, എ.കെ. മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.പി. അബ്ബാസ്‌ സ്വാഗതവും ഒ. രാമചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.