ബാലുശ്ശേരി: ആധുനിക മലയാള കവിതക്ക് മനുഷ്യജീവിതത്തെകുറിച്ചുള്ള അഗാധ ഉൾക്കാഴ്ചകളുടെ കരുത്ത് നൽകിയ കവിയാണ് എൻ. എൻ. കക്കാടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മലയാളത്തിൻെറ പ്രിയ കവി എൻ.എൻ. കക്കാടിന് ജന്മനാടായ അവിടനല്ലൂരിലെ ആമയാട്ട് വയലിൽ നിർമിക്കുന്ന സ്മാരക സമുച്ചയത്തിൻെറ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്നത്തെ രൂപത്തിലാക്കാൻ തൂലിക ചലിപ്പിച്ച നല്ല മനസ്സിൻെറ ഉടമകൾക്ക് പുതിയ തലമുറയുമായി സംവദിക്കാൻ സ്മാരകങ്ങൾ ഇെല്ലന്നത് യാഥാർഥ്യമാണ്. കക്കാടിൻെറ സ്മാരക സമുച്ചയത്തിന് ആദ്യഘട്ടമെന്ന നിലക്കാണ് 75 ലക്ഷം രൂപ അനുവദിച്ചതെന്നും രണ്ടാം ഘട്ടത്തേക്ക് കടക്കുമ്പോൾ ശേഷിക്കുന്ന 75 ലക്ഷംകൂടി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ആമയാട്ട് വയലിൽ 20 സൻെറ് സ്ഥലത്ത് 1.50 കോടി െചലവിൽ കക്കാട് പഠന ഗവേഷണ കേന്ദ്രമായിട്ടാണ് സ്മാരകം നിർമിക്കുന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. കക്കാടിൻെറ ഭാര്യ ശ്രീദേവി കക്കാട്, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ, കെ.കെ. ബാലൻ, ഉഷ മലയിൽ, കെ. ഹമീദ്, വിലാസിനി, ശ്രീജ പുല്ലരിക്കൽ, എൻ. ശങ്കരൻ, പി.കെ. ഗംഗാധരൻ, പി.കെ. പ്രഭിലാഷ്, രാജൻ നരയംകുളം, ടി. ഷാജു, കെ.കെ. അബൂബക്കർ, പി.കെ. ഗോപാലൻ, കെ.വി. സത്യൻ, അബ്ദുൽ മജീദ്, കിഷോർ തുടങ്ങിയവർ സംസാരിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് സ്വാഗതവും കെ. ഷൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.