ചേളന്നൂർ: കേരള നൃത്തഗുരു പുരസ്കാര ജേതാവ് കലാമണ്ഡലം സത്യവ്രതൻ മാസ്റ്ററെ ജെ.സി.ഐ ചേളന്നൂർ ആദരിച്ചു. ജെ.സി.െഎ ചേള ന്നൂരിൻെറ കുടുംബ സംഗമത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കലാമണ്ഡലം സത്യവ്രതൻ മാസ്റ്ററെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉപഹാരം നൽകി. പ്രസിഡൻറ് ശശികുമാർ ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോൺ 21 വൈസ് പ്രസിഡൻറ് റയീസ് മലയിൽ മുഖ്യാതിഥിയായി. മേഖല ഡയറക്ടർ സി.കെ. ബഷീർ, എ. രൂപേഷ്, ഷിൽബി വിജയൻ, എ. സുധീപ്, ഷഹീദസിറാജ്, എ. സുബ്രഹ്മണ്യൻ, എസ്.പി. മനോമി, എ. വിവേക് എന്നിവർ സംസാരിച്ചു. കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.