കക്കോടി: അടച്ചിട്ട വീട്ടിൽനിന്ന് സ്വർണാഭരണം കവർന്ന സംഭവത്തിൽ പൊലീസ് തെളിവെടുത്തു. എറണാകുളം ഡി.ഡി മിനിയുടെ മ ോരിക്കരയിലെ നികുഞ്ജത്തിൽ നിന്നാണ് ബുധനാഴ്ച പകൽ ഇരുപത്തിനാലര പവൻ സ്വർണാഭരണങ്ങളും മൂന്ന് വജ്രമോതിരങ്ങളും മോഷണം പോയത്. ഭർത്താവ് ശശികുമാർ േജാലി കഴിഞ്ഞ് വൈകീട്ട് ആറോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുൻവശത്തെ അലങ്കാര വാതിലിൻെറ പിച്ചളപ്പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഉള്ളിൽനിന്നു കുറ്റിയിട്ടശേഷം പ്രധാന വാതിലിൻെറ പൂട്ടുതകർത്ത് അകത്തുകടക്കുകയും അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ മോഷ്ടിക്കുകയുമായിരുന്നു. 2004ൽ ഇതേ വീട്ടിൽനിന്ന് വിവാഹ ആഭരണങ്ങൾ ഉൾപ്പെടെ 32 പവൻ സ്വർണം മോഷണം പോയിരുന്നു. ഇപ്പോൾ മിനിയുടെ താലിമാല ഉൾപ്പെടെയുള്ളവയാണ് നഷ്ടമായത്. വിരലടയാള വിദഗ്ധൻ വത്സരാജ്, എലത്തൂർ എസ്.െഎ വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തെളിവെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.