പ്രതിഭ സംഗമം

നന്തിബസാർ: സഹപാഠിയെ രക്ഷിക്കുന്നതിനിടയിൽ കടലിൽ മുങ്ങിമരിച്ച ഇയ്യച്ചേരി മുസ്തഫയുടെ മകൻ മുഹമ്മദ് മുഹ്സിന് ധീരതക്കുള്ള മരണാനന്തര ബഹുമതി നൽകണമെന്ന് പാലൂർ െറസിഡൻറ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജനറൽ ബോഡി യോഗവും പ്രതിഭ സംഗമവും മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. 'സുഫലം 2019' പദ്ധതി തിക്കോടി കൃഷി ഓഫിസർ സ്വരൂപ് ഉദ്ഘാടനം ചെയ്തു. രംഗിഷ് കടവത്ത് സൈബർ ലേകത്തെക്കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു. പുതിയ ഭാരവാഹികൾ: രമേശൻ വടക്കയിൽ (പ്രസി), അശോകൻ ശിൽപ (സെക്ര), കെ.പി ഗിരീഷ്‌, സി. ചന്ദ്രൻ (വൈ. പ്രസി), ഇ. പ്രദീഷ് (ജോ. സെക്ര), ബാബു കുനിയിൽ (ട്രഷ), ടി.വി. മുഹമ്മദ് നജീബ്, കെ. ഹുസൈൻ, കളത്തിൽ ബിജു എന്നിവർ സംസാരിച്ചു. കെ.പി. ഗിരീഷ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.