നിപ തൊഴിലാളികൾക്ക്​​ സ്ഥിരം തൊഴിൽ: വാഗ്ദാന ലംഘനത്തി​െനതിരെ പോരാടും -രമ്യ ഹരിദാസ്

കോഴിക്കോട്: മെഡിക്കൽ കോളജിൽ നിപ കാലത്ത് ജോലി ചെയ്തവരോട് കാണിച്ച വാഗ്ദാന ലംഘനത്തിനെതിരെ സമരക്കാരോടൊപ്പ ം പോരാടുമെന്ന് നിയുക്ത എം.പി രമ്യ ഹരിദാസ്. നിപ വൈറസ് രോഗം ബാധിച്ച രോഗികളെ പരിചരിച്ച താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ ഇ.പി. രജിഷ് ഐ.എൻടി.യു.സിയുടെ നേതൃത്വത്തിൽ നടത്തുന്ന നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിക്കുകയായിരുന്നു അവർ. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പുതുശ്ശേരി വിശ്വനാഥൻ, സമരസമിതി വൈസ് ചെയർമാൻ പി.ടി. ജനാർദനൻ, ഐ.എൻ.ടി.യു.സി നേതാക്കളായ എം.ടി. സേതുമാധവൻ, കെ.സി. പ്രവീൺകുമാർ, വി.സി. സേതുമാധവൻ, ശ്രീയേഷ് ചെലവൂർ, വി.കെ. ദീപ, അനിത കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.