കൊടുവള്ളി: കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകൻ പി.കെ.അബ്ദുൽ വഹാബ് അധ്യ ാപന രംഗത്ത് നിന്ന് വിരമിച്ചു. കൊടുവള്ളി സ്വദേശിയായ വഹാബ് 2015 മുതൽ നരിക്കുനി ഗവ: ഹയർ സെക്കന്ററി സ്കൂളിലാണ് ജോലി ചെയ്ത് വരുന്നത്.പഠന കാലത്ത് തന്നെ1980 ൽ സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിൽ അംഗമായി.ആ വർഷം തന്നെ ദേശീയ ഇന്ത്യൻ സബ് ജൂനിയർ ഫുട്ബോൾ ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.1986 ൽ കേരള യുണിവേഴ്സിറ്റി ഫുട്ബാൾ ടീം അംഗമായി. തുടർന്ന് രണ്ട് വർഷം തിരുവനന്തപുരം ടൈറ്റാനിയത്തിന് വേണ്ടി ബൂട്ടണിഞ്ഞു. 2011 മുതൽ 2019 വരെ തുടർച്ചയായി എട്ട് തവണ സംസ്ഥാന സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലകനായി. 2013 - 14 ൽ വഹാബിന്റെ ശിക്ഷണത്തിൽ ചരിത്രത്തിലാദ്യമായി സംസ്ഥാന സ്കൂൾ ടീം ദേശിയ ചാമ്പ്യൻമാരായി. 2017 ലും 18 ലും ഇദേധഹത്തിന്റെ പരിശീലനത്തിന് കീഴിൽ ദേശിയ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. 2017ൽ ദേശിയ തലത്തിൽ ഏറ്റവും മികച്ച കോച്ചിനുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റ് വാങ്ങുകയുണ്ടായി. കേരളത്തിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളായ കോഴിക്കോട് യങ് ചാലഞ്ചേഴ്സ്സ്സ്സ്, സോക്കർ ക്ലബ് മലപ്പുറം, സ്പിരിറ്റഡ് യൂത്ത്സ് കണ്ണൂർ എന്നിവക്ക് വേണ്ടിയും വഹാബ് ജഴ്സിയണിഞ്ഞിട്ടുണ്ട്.കേരള സർക്കാർ നൽകിവരുന്ന കാഷ് അവാർഡിനും നാലു തവണ വഹാബ് അർഹനായി. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സ്കോളർഷിപ്പ് നേടിയവഹാബ് നിലവിൽ ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ വിഷൻ ഇന്ത്യ പ്രോജക്ടിന്റെ കോച്ചായി സേവനം ചെയ്യുകയാണ്. വഹാബിന്റെ മൂത്ത മകൻ അഫ്രിദിൻ വഹാബ് കൊച്ചിൻ ബി.ബി.സി.എല്ലിൽ എൻജിനീയും ഇന്ത്യൻബി.ബി.സി.എൽ ഫുട്ബോൾ ടീം അംഗവും ,കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കളിക്കാരനുമായിരുന്നു. ഭാര്യ റംല കരുവൻപൊയിൽ ഗവ.ഹൈസ്കൂൾ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.