മുക്കം: നവാഗതരായ വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. ചുവരുകളെ വർണാഭമാക്കിയും ജീവൻ തുടിക്കുന്ന ജീവികളു ടെ ചിത്രങ്ങളും കോറിയിട്ട് കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ പല സ്കൂളുകളും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. പൂക്കളും പറവകളും മൃഗങ്ങളും പുഴയും ചിത്രങ്ങളാൽ തീർത്ത്, കുമാരനല്ലൂർ ഗവ. എൽ.പി സ്കൂൾ ശിശുസൗഹൃദ വിദ്യാലയമായി ആദ്യക്ഷരം നുകരാനെത്തുന്ന വിദ്യാർഥികളെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കോഴിക്കോട് യൂനിവേഴ്സൽ അക്കാദമിയിൽ 40 വർഷം അധ്യാപകനായിരുന്ന കെ.വി. ശിവാനന്ദനും ശിഷ്യരായ സി.കെ. കുമാരൻ പേരാമ്പ്ര, ഷാജി കുന്ദമംഗലം എന്നിവരുമാണ് ഭിത്തിയിൽ മനോഹരമായ ചിത്രരചന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.