പുത്തൂർ രാമകൃഷ്ണൻ നായർ ചരമവാർഷികം

ബാലുശ്ശേരി: ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ രൂപവത്കരിച്ച വിശാല ഐക്യമുന്നണിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സംസ്ഥാനങ് ങളിൽ ഫലപ്രദമായും വിജയപ്രദമായും നടപ്പാക്കാൻ കഴിയാതെ പോയതിൻെറ ദുരന്തമാണ് ഇന്ന് കോൺഗ്രസ് ഐയും ദേശീയ രാഷ്ട്രീയവും നേരിടുന്നതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. കേരളത്തിൽ ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം ഒരേസമയം യു.ഡി.എഫിനെയും ബി.ജെ.പി.യെയും ചെറുത്തു നിൽക്കാനുള്ള സാഹചര്യമായിരുെന്നന്നും ഇൗ സാഹചര്യം രാഷ്ട്രീയ ദിശാസൂചികയിൽ ശ്രദ്ധേയമായ മാറ്റമാണുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി നേതാവായിരുന്ന പുത്തൂർ രാമകൃഷ്ണൻ നായരുടെ 17ാം ചരമ വാർഷികത്തിൻെറ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പി.വി. ഭാസ്കരൻ കിടാവ് അധ്യക്ഷതവഹിച്ചു. എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. പി. സുധാകരൻ, കെ. ചന്ദ്രൻ നായർ, ടി.പി. വിജയൻ, എം.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ. ഗോപാലൻ സ്വാഗതവും കൈതോട്ട് കൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.