പൊതുവിദ്യാലയങ്ങൾ ശുചീകരിച്ച് കുടുംബശ്രീ അംഗങ്ങൾ

ഈങ്ങാപ്പുഴ: വിദ്യാലയങ്ങൾ മധ്യവേനലവധിക്കുശേഷം തുറക്കുന്നിതിൻെറ മുന്നോടിയായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. പുതുപ്പാടി ഗവ.ഹൈസ്‌കൂൾ പരിസരവും ക്ലാസ്മുറികളുമാണ് പുതുപ്പാടി കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ ചേർന്ന് ശുചീകരണം നടത്തിയത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഐ.ബി റെജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ, വാർഡ് അംഗം റീന ബഷീർ, സി.ഡി.എസ് ചെയർപേഴ്‌സൺ സീന ചന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീബ സജി, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് അധ്യാപകരായ, സ്മിത, ശ്രീരത,അബ്ദുൽ മജീദ്, പി.ടി.എ പ്രസിഡൻറ് ശിഹാബ് അടിവാരം, സി.ഡി.എസ് അംഗങ്ങളായ രമണി ഗോപാലൻ, ഗീത ഗോപാലൻ, ഹേമലത, ശാലിനി മോഹൻദാസ്, ദേവി രാജൻ, എ.ഡി.എസ് അംഗങ്ങളായ ജമീല അലിയാർ, സുമി രഞ്ജിത്ത്,ശോഭ, ഒ.കെ.റംല, ഷിജി വർഗീസ്, റീന രാജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.