വരൾച്ചക്കെതിരെ കുളമൊരുക്കി വള്ളിക്കുന്നുകാർ

പെരുമണ്ണ: കടുത്ത വരൾച്ചയെ നേരിടാൻ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പെരുമണ്ണ പതിനഞ്ചാം വാർഡ് വള്ളിക്കുന്നിൽ കുളം നിർമിച്ചു. കണ്ണാഞ്ചേരി ബാലകൃഷ്ണൻ മാസ്റ്ററാണ് കുളം നിർമിക്കാനാവശ്യമായ രണ്ട് സൻെറ് സ്ഥലം വിട്ടുനൽകിയത്. കുടിവെള്ളത്തിനും ജലസേചനത്തിനുമൊക്കെ ഉപയോഗപ്രദമാവുന്ന രീതിയിലാണ് കുളത്തിൻെറ നിർമാണം. ഭിത്തികളിൽ ഭൂവസ്ത്രമണിയിച്ച് അതിരുകളിൽ രാമച്ച തൈകൾ വെച്ച് പിടിപ്പിക്കാനാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് അംഗം വി.പി. ബാലകൃഷ്ണൻ, തൊഴിലുറപ്പ് എ.ഇ മജ്നാസ്, ദിലീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.