കോഴിേക്കാട്: ലോകത്തെ മികച്ച അയാട്ട െട്രയിനിങ് അക്കാദമികൾക്കുള്ള അയാട്ട പ്രീമിയർ സർക്കിൾ മെംബർ അവാർഡ് 2019 അക്കാദമിക്ക് ലഭിച്ചു. തുടർച്ചയായി അഞ്ചാം തവണയാണ് അൽഹിന്ദ് അക്കാദമി ഈ അവാർഡ് സ്വന്തമാക്കുന്നത്. ഡൽഹിയിൽ നടന്ന ഇൻറർനാഷനൽ എയർ ട്രാൻസ്പോർട് അസോസിയേഷൻ മീറ്റിൽ അയാട്ട െട്രയിനിങ് ഡയറക്ടർ സ്റ്റിഫാനി സിയൗഫിയിൽനിന്ന് അൽഹിന്ദ് അക്കാദമി റീജനൽ വൈസ് പ്രസിഡൻറ് മനോജ് തമ്പാൻ അവാർഡ് ഏറ്റുവാങ്ങി. എയർലൈൻ, ടൂറിസം, എയർപോർട്ട്, ലോജിസ്റ്റിക്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങളുള്ള ബി.ബി.എ, ബികോം, ബി.ടി.എസ്. തുടങ്ങിയ കോഴ്സുകൾ അയാട്ട ഇൻറർനാഷനൽ ഡിപ്ലോമയോടൊപ്പം പഠിക്കാനുള്ള അവസരം അൽഹിന്ദ് അക്കാദമിയിലുണ്ട്. കൂടാതെ മറ്റനേകം അയാട്ട അംഗീകൃത സ്പെഷലൈസ്ഡ് കോഴ്സുകളിലേക്കും കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലുമുള്ള സൻെററുകളിൽ അഡ്മിഷൻ ആരംഭിച്ചതായി അക്കാദമി ഡയറക്ടർ അറിയിച്ചു. ഫോൺ: 9895116666. cap: ഡൽഹിയിൽ അയാട്ട ആഗോള മീറ്റിൽ അക്കാദമി റീജനൽ വൈസ് പ്രസിഡൻറ് മനോജ് തമ്പാൻ അയാട്ട ഡയറക്ടർ സ്റ്റിഫാനി സിയൗഫിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.