അനുസ്​മരണവും ഭിഷക്​ പ്രതിഭ അവാർഡ്​ ദാനവും

കോഴിക്കോട്: ചെലവൂർ സി.എം.എം ഗുരുക്കൾ അനുസ്മരണ ദിനാചരണവും, മൂന്നാമത് ഭിഷക് പ്രതിഭ അവാർഡ് ദാനവും ചെലവൂർ എസ്.ഡി. കെ അങ്കണത്തിൽ നടന്നു. ചടങ്ങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘടനം ചെയ്തു. സി.എം.എം. ഗുരുക്കൾ മെമ്മോറിയൽ അവാർഡ് ഡോ. രവീന്ദ്ര ബാബുവിന് മേയർ സമ്മാനിച്ചു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അംഗങ്ങൾക്ക് ഏർപ്പെടുത്തിയ കാഷ് അവാർഡും മേയർ വിതരണം ചെയ്തു. എം. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ഡി.കെ മാനേജിങ് ഡയറക്ടർ ഡോ. സഹീർ അലി ഉപഹാരം നൽകി. ബാലഗോവിന്ദൻ, ടി. സജീവൻ, അഡ്വ. ഒ. ശരണ്യ, പി. ജാനകി, ഫാദർ റോബിൻ, ഡോ. പ്രവീൺ, ഡോ. എൻ. രാജേഷ്, ഡോ. രവീന്ദ്ര ബാബു, എ. മൂസ ഹാജി, ഡോ. അഖിൽ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.