ശ്രുതിലയം ത്രിമൂർത്തി സംഗീതോത്സവം 12ന്​

കോഴിക്കോട്: തളി കിഴക്കേനടയിെല ശ്രുതിലയം സംഗീത വിദ്യാലയം മൂന്നാം വാർഷികത്തിൻെറ ഭാഗമായുള്ള ത്രിമൂർത്തി സംഗ ീതോത്സവം മേയ് 12ന് ചാലപ്പുറം എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ടി.എച്ച്. ലളിതയുടെ ത്രിമൂർത്തികളുെട അവതരണവും സംഗീത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന ത്രിമൂർത്തികളുടെ സംഗീതാരാധനയും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതുവരെ സംഗീത കച്ചേരികളും അരങ്ങേറും. ആറ്റുവാശ്ശേരി മോഹനൻ പിള്ള, ഹരി, ഡോ. വി.ആർ. നാരായണ പ്രകാശ് എന്നിവർ വാർത്തസമ്മേളത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.