മടവൂർ: വിഷൻ പള്ളിത്താഴത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന എൽ.എസ്.എസ്്, യു.എസ്.എസ് വിജയികളെ അനുമോദിക്കലും വിഷൻ ക്വിസ ് സീസൺ-5ലെ വിജയികൾക്കുള്ള അവാർഡ്ദാനവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എം. രാധാമണി ഉദ്ഘാടനം ചെയ്തു. സീസൺ-5ലെ ചാമ്പ്യൻ വി.സി. റസൽ ഖാനും എൽ.എസ്.എസ്്, യു.എസ്്.എസ്് വിജയികൾക്കും ബ്ലോക്ക് പ്രസിഡൻറ് അവാർഡുകൾ സമ്മാനിച്ചു. ഇൻറർനാഷനൽ ഡ്യൂ ബാൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം ഷാദിയ നസ്റിന് വിഷൻെറ സ്നേഹോപഹാരം ബ്ലോക്ക് പ്രസിഡൻറ് കൈമാറി. വിഷൻ ചെയർമാൻ പി.സി. സഹീർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ വി. ഷക്കീല, മടവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ, ഗ്രാമ പഞ്ചായത്ത് മെംബർ മഞ്ജുള, ടി.വി. ജാബിർ, ചോലക്കര മുഹമ്മദ്, ബുഷ്റ പുളോട്ടുമ്മൽ, അബൂബക്കർ സിദ്ദീഖ്, മുനീർ പുതുക്കുടി, റസാഖ് മുട്ടാഞ്ചേരി, ടി.കെ. ജുബൈർ, സക്കീർ എന്നിവർ സംസാരിച്ചു. വിഷൻ ജനറൽ കൺവീനർ എ.പി. യുസഫ് അലി സ്വാഗതവും ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.