കോഴിക്കോട്: വലിയങ്ങാടിയിലെ പൊതു ടോയ്ലറ്റ് നിർമാണത്തകരാറ് മൂലം വീണ്ടും അടച്ചതോടെ കച്ചവടക്കാരും ലോറി ജ ീവനക്കാരും ബുദ്ധിമുട്ടിലായി. വർഷങ്ങളായുള്ള മുറവിളിക്കുശേഷം എട്ടുമാസം മുമ്പ് നിർമിച്ച ടോയ്ലറ്റും കുളിമുറിയുമാണ് നാലുദിവസമായി അടച്ചിട്ടിരിക്കുന്നത്. ഇതോടെ േലാറി ജീവനക്കാരും കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും വലയുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് കുളിമുറിയും മൂന്ന് ടോയ്ലറ്റുമാണുള്ളത്. ഇവയിലെ അഴുക്കുവെള്ളമടക്കം ചെറിയ ടാങ്കിലേക്കാണ് തിരിച്ചുവിട്ടിരുന്നത്. ഇതോെട ടാങ്ക് നിറഞ്ഞ്, വിസർജ്യമടക്കം ടോയ്ലറ്റ് വഴി പുറത്തേക്ക് ഒഴുകി. പരിസരവാസികൾക്കടക്കം ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന അവസ്ഥയായി. തുറന്നുകൊടുത്ത് മാസങ്ങൾക്കകം തന്നെ നിർമാണത്തിലെ തകരാർ വ്യക്തമായിരുന്നു. നാലാംതവണയാണ് നിർമാണത്തകരാറു മൂലം പൂട്ടിയത്. വലിയങ്ങാടിയിലെത്തുന്ന ലോറി ജീവനക്കാർ കുളിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ആശ്രയിച്ചിരുന്നത് ഇൗ ശൗചാലയവും കുളിമുറിയുമായിരുന്നു. പ്രാഥമികാവശ്യങ്ങൾക്ക് വ്യാപാരസ്ഥാപനങ്ങളിലും മറ്റും കയറി യാചിേക്കണ്ട അവസ്ഥയാണിപ്പോഴെന്ന് ലോറി ജീവനക്കാർ പറയുന്നു. വ്യാപാരികൾ സൗകര്യമൊരുക്കിക്കൊടുക്കുന്നുമുണ്ട്. കൗൺസിലർക്കും മേയർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.