വോട്ടഭ്യർഥന തകൃതി; രാഘവൻെറ പര്യടനം ഇന്ന് മുതൽ കോഴിക്കോട്: കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് ക ൊടുവള്ളി, ബാലുശ്ശേരി നിയമസഭ മണ്ഡലങ്ങളിൽ സ്വീകരണം നൽകി. ബുധനാഴ്ച രാവിലെ കട്ടിപ്പാറ കാരുണ്യതീരം, കിഴക്കോത്ത് ഗോള്‍ഡന്‍ ഹില്‍ കോളജ്, നരിക്കുനി ബൈത്തുല്‍ ഇസ്സ, കൊടുവള്ളി ബി.എഡ് കോളജ്, ടി.ടി.ഐ കൊടുവള്ളി, ടി.ടി.സി കൊടുവള്ളി എന്നിവിടങ്ങളിലെത്തിയ എം.കെ. രാഘവനെ വിദ്യാർഥികളും അധ്യാപകരും സ്വീകരിച്ചു. സി.ടി. ഭരതൻ, ഹബീബ് തമ്പി, എം.എ. ഗഫൂർ, എം.എം. വിജയകുമാർ, സുലൈമാന്‍, പ്രേംജി ജെയിംസ്, അനില്‍ ജോര്‍ജ്, ശശിധരന്‍ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു. ഉച്ചക്കുേശഷം ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ പൂനുരിലെ ഗാഥ കോളജ്, ഇശാഅത്ത് പബ്ലിക് സ്‌കൂൾ, മര്‍ക്കസ് ഗാര്‍ഡന്‍, പൂനൂര്‍ ദേശീയ ആയുര്‍വേദിക്ക് ഫാര്‍മസി ഫാക്ടറി എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു. മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്. യു.ഡി.എഫ് നേതാക്കളായ കെ. ഉസ്മാന്‍ മാസ്റ്റർ, കെ.കെ. നാസര്‍ മാസ്റ്റർ, കെ.കെ. ബാലകൃഷ്ണന്‍ മാസ്റ്റർ, സി.പി. കരീം, പി. സുധാകരൻ, യു.കെ. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ അനുഗമിച്ചു. സ്ഥാനാർഥിയുടെ ഒൗദ്യോഗിക പര്യടനത്തിന് വ്യാഴാഴ്ച രാവിലെ 8.30ന് കൂരാച്ചുണ്ടില്‍ തുടക്കമാവും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് എസ്റ്റേറ്റ്മുക്കിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.