അപകടക്കുരുക്കായി ഗെയിൽ കുഴി

നാദാപുരം: ഗെയിൽ പൈപ്പിടാൻ കുഴിച്ച കുഴി നാട്ടുകാർക്ക് അപകടക്കുരുക്കാകുന്നു. കക്കംവെള്ളി മോമത്ത്താഴെയാണ് ഗെയിൽ പൈപ്പ് ഇടാനായി വൻ കുഴിയെടുത്തത്. കുഴികൾക്കരികിലൂടെയാണ് കാൽനടക്കാർ സഞ്ചരിക്കുന്നത്. തോടിനോടു ചേർന്ന് കുഴിയെടുത്തതിനാൽ കുഴിയിൽ വെള്ളവും ചളിയും കെട്ടിക്കിടക്കുന്നുണ്ട്. പിഞ്ചുകുട്ടികളടക്കം യാത്രചെയ്യുന്ന വഴിയിൽ ഒരു സുരക്ഷ സംവിധാനവും ഒരുക്കിയിട്ടില്ല. നികത്തിയ സ്ഥലത്ത് വീണ്ടും കുഴിയെടുക്കുന്നതും മേഖലയിൽ പതിവായിട്ടുണ്ട് . പ്രദേശത്തുകാരുടെ ആകെയുള്ള ആശ്രയമായ കപ്പിപ്പുറത്ത് മുക്ക് ഇയ്യാങ്കുടി റോഡ് വെട്ടി കുഴിയെടുത്തത് പ്രദേശവാസികളിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന ഗെയിൽ അധികൃതരുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.