മലയോര മേഖലകളിലൂടെ പി. ജയരാജൻെറ പ്രചാരണം നാദാപുരം: ഇടതുമുന്നണി സ്ഥാനാർഥി പി. ജയരാജൻ നാദാപുരം മണ്ഡലത്തിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. എടച്ചേരിയിൽ നിന്നാരംഭിച്ച പ്രചാരണം രാത്രി കോതോട് സമാപിച്ചു. യൂത്ത് ബ്രിഗേഡ് പ്രവർത്തകർ രാവിലെ എടച്ചേരിയിൽ സ്ഥാനാർഥിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. യൂത്ത് ബ്രിഗേഡ് പ്രവർത്തകർ പിന്നീട് നാദാപുരം ഗവ. ആശുപത്രി പരിസരം ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യുവ ജനതാദൾ പ്രവർത്തകരാണ് യൂത്ത് ബ്രിഗേഡ് സേനയിലുള്ളത്. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരാണ് പി. ജയരാജനെ സ്വീകരിക്കാൻ കാത്തുനിന്നത്. ബി.ജെ.പിയുടെ അക്രമരാഷ്ട്രീയത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് സ്വീകരണ യോഗങ്ങളിൽ ജയരാജൻ വ്യക്തമാക്കി. വിവിധ കേന്ദ്രങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ ഇ.കെ. വിജയൻ എം.എൽ.എ, വി.പി. കുഞ്ഞികൃഷ്ണൻ, പി.പി. ചാത്തു, പി.എം. നാണു, അഡ്വ. പി. ഗവാസ്, എ.എം. റഷീദ്, സി.എച്ച്. മോഹനൻ, വത്സരാജ് മണലാട്ട്, എൻ.കെ. ലീല, രാജു തോട്ടുംചിറ, ശ്രീജിത്ത് മുടപ്പിലായി, എം.പി. വിജയൻ, സി.എച്ച്. ബാലകൃഷ്ണൻ, എ. മോഹൻദാസ്, കെ. സുരേന്ദ്രൻ, പി. രാഹുൽരാജ്, കെ.പി. പ്രദീഷ്, സി.കെ. ബാലൻ, ശ്രീജിത്ത് വള്ളിൽ, പി.പി. ജോർജ്, കെ.കെ. മോഹൻദാസ്, പി.കെ. സജില, കെ.ജി. ലത്തീഫ്, കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.