മാവൂർ: പൊതുകിണർ മാലിന്യം തള്ളാനുള്ള കുഴിയായി മാറി. മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ ഇൗർച്ചമില്ലിനു സമീപത്തെ പൊതുകിണറാണ് മാലിന്യക്കുഴിയായി മാറിയത്. റോഡരികിലുള്ള ഇൗ കിണർ ആരും ശ്രദ്ധിക്കാതെ കാടുമൂടി കിടക്കുകയാണ്. പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയും മറ്റും മാലിന്യം നിക്ഷേപിക്കുന്നത് ഇൗ കിണറിലാണ്. ഇതുമൂലം വർഷങ്ങളായി കിണർ ഉപയോഗശൂന്യമായി. നാടൊട്ടുക്കും ജലദൗർലഭ്യം നേരിടുന്ന സമയത്താണ് ഇൗ പൊതുകിണർ അവഗണിക്കപ്പെടുന്നത്. കിണറിനകം ശുചിയാക്കിയും കാടുവെട്ടിത്തെളിച്ചും സംരക്ഷിക്കണമെന്ന ആവശ്യം ദീർഘനാളായി ഉയരുന്നുണ്ട്. എന്നാൽ, ആരുടെ ഭാഗത്തുനിന്നും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.