ഉൗർക്കടവിലെ നിർമാണ പ്രവൃത്തി നിർത്തിവെക്കാൻ നിർദേശം

മാവൂർ: ഉൗർക്കടവിൽ ചാലിയാറിനോട് ചേർന്ന ഭൂമിയിൽ മണ്ണിട്ടുയർത്തി നടക്കുന്ന നിർമാണ പ്രവൃത്തി നിർത്തിവെക്കാൻ നി ർദേശം. ഉൗർക്കടവിൽ മണൽ പാതാർ പ്രവർത്തിച്ചിരുന്നതും അതിനോടു ചേർന്നതുമായ സ്ഥലത്ത് നടക്കുന്ന പ്രവൃത്തി നിർത്തിവെക്കാനാണ് പൊലീസ് നിർദേശിച്ചത്. സ്വകാര്യ ബോട്ടിങ് റിസോർട്ട് കേന്ദ്രത്തി​െൻറ നിർമാണ പ്രവൃത്തിയാണ് നിർത്തിവെപ്പിച്ചത്. കരിങ്കല്ലുകൊണ്ട് കെട്ടി ഉയർത്തി മണ്ണിടുന്ന ജോലിയാണ് നടക്കുന്നത്. ഇത് പുഴ കൈയേറ്റമാണെന്ന് കാണിച്ച് പരിസ്ഥിതി പ്രവർത്തകർ രംഗത്തുവരുകയായിരുന്നു. തുടർന്ന് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. മാവൂർ അഡീഷനൽ എസ്.െഎ വേണുഗോപാലി​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി പ്രവൃത്തി നിർത്തിവെക്കാൻ നിർദേശിക്കുകയായിരുന്നു. ഇൗ ഭാഗത്ത് ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ളതും പുറേമ്പാക്ക് സ്ഥലവുമുണ്ടെന്ന് പ്രസിഡൻറ് പറഞ്ഞു. സ്ഥലം സംബന്ധിച്ച് രേഖകൾ ഹാജരാക്കി, അളന്നുതിട്ടപ്പെടുത്തി വേർതിരിച്ചശേഷമേ പ്രവൃത്തി നടത്താവൂ എന്ന് ഗ്രാമപഞ്ചായത്ത് നിർദേശിച്ചിരുന്നത്രെ. എന്നാൽ, ഇത് ലംഘിച്ച് പ്രവൃത്തി നടത്തിയതിനാലാണ് പ്രസിഡൻറ് പരാതി നൽകിയത്. പരിസ്ഥിതി പ്രവർത്തകർ റവന്യൂമന്ത്രിക്ക് നൽകിയ പരാതിയനുസരിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ജില്ല കലക്ടറോട് നിർദേശിച്ചിട്ടുണ്ട്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിതെന്നാണ് നിർമാണ പ്രവൃത്തി നടത്തുന്നവരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.