നഗരസഭ ഓഫിസിലേക്ക് ബി.ജെ.പി മാർച്ച്​ നടത്തി

മുക്കം: കെട്ടിട നികുതി വർധനക്കെതിരെയും, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി രാഷ്ട്രീയവത്കരിച്ചെന്നു ആരോപിച്ച്, ബി.ജെ.പി മുക്കം നഗരസഭ കമ്മിറ്റി മുക്കം നഗരസഭ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബി.ജെപി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡൻറ് സി.ടി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നഗരസഭ കമ്മിറ്റി പ്രസിഡൻറ് പി. പ്രേമന്‍ അധ്യക്ഷത വഹിച്ചു. എം.ഇ രാജന്‍, ബാബു മൂലയില്‍, ബാലകൃഷ്ണന്‍ വെണ്ണക്കോട്, സുരേഷ് മുത്തേരി, ഗിരീഷ് കുമാർ കല്ലുരുട്ടി‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.