ആവിലോറ പറക്കുന്നിൽ വാട്ടർ അതോറിറ്റിയുടെ പൈപ്​ലൈൻ പൊട്ടി കുടിവെള്ളം പാഴാവുന്നു

കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ പറക്കുന്ന് കോന്നാലിൽ മുക്ക് ട്രാൻസ്ഫോർമറിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. കടുത്ത വേനലിൽ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം നേരിടുമ്പോഴാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്. വാട്ടർ അതോറിറ്റി കൊടുവള്ളി അസി. എൻജിനീയറുടെ ഓഫിസ് പരിധിയിൽപ്പെട്ട പ്രദേശത്തെ ജലവിതരണ പൈപ്പാണ് പൊട്ടിയത്. രണ്ടാഴ്ചയോളമായി പൊട്ടിയ പൈപ്പിലൂടെ വെള്ളം ഒഴുകി പാഴായിപോവുകയാണ്. വാട്ടർ അതോറിറ്റി ഓഫിസ് അധികൃതരെ നിരവധി തവണ വിവരമറിയിച്ചിട്ടും പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കാൻ നടപടിയുണ്ടായില്ലെന്നാന്ന് ഗുണഭോക്താക്കൾ പരാതിപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.