ദേശീയ സെമിനാർ രണ്ടാം ഘട്ടത്തിലേക്ക്

കോഴിക്കോട്: ഗവ. ലോ കോളജിലെ ലീഗൽ എയ്ഡ് ക്ലിനിക്കായ ക്ലിജോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചതുർദിന ദേശീയ സെമി നാറി​െൻറ രണ്ടാംഘട്ടത്തിൽ 'ലിംഗനീതി നിയമസാധുതയും പ്രശ്നങ്ങളും' എന്ന വിഷയത്തിൽ കോഴിക്കോട് അഡീഷനൽ ജില്ല ജഡ്ജി നസീറ ഉദ്ഘടനം ചെയ്തു. ക്ലിജോ കോഒാഡിനേറ്റർ അസി. പ്രഫ. അഞ്ജലി പി. നായർ അധ്യക്ഷത വഹിച്ചു. പ്രഫ. പി.കെ. അനീസ്, യൂനിയൻ വൈസ് ചെയർപേഴ്സൺ പ്രിയങ്ക ടി.പി. എന്നിവർ സംസാരിച്ചു. ക്ലിജോ സെക്രട്ടറി ജനറൽ ആദിത്ത് കിരൺ നന്ദി പറഞ്ഞു. 'ആർത്തവ നീതി' എന്ന വിഷയത്തിൽ എഴുത്തുകാരിയും മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപികയുമായ ഡോ. സംഗീത ചേനംപുല്ലി, 'വർത്തമാന ലോകത്തിലെ ലിംഗനീതി' എന്ന വിഷയത്തിൽ കെ. അജിത, 'മുസ്ലിം സമുദായത്തിലെ ലിംഗനീതി' എന്ന വിഷയത്തിൽ വി.പി. സുഹ്റ, 'സ്ത്രീ സംരംഭകർ' എന്ന വിഷയത്തിൽ വസ്ത്രാലങ്കാര വിദഗ്ധ പ്രജിന ജാനകി, 'വൈവാഹിക ബലാത്സംഗം' എന്ന വിഷയത്തിൽ സവിത ലോ സ്കൂൾ അധ്യാപിക രേവതി, 'ലിംഗനീതിയും പിന്തുടർച്ചാവകാശവും' എന്ന വിഷയത്തിൽ അയൂബ് പി.എം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രണ്ടാം ദിനമായ 21ന് വിദ്യാർഥികളുടെ പ്രബന്ധാവതരണങ്ങൾ ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചുമണിയോടെ പരിപാടി സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.