ഫറോക്ക്: എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ് കുമാറിെൻറ രണ്ടാംഘട്ട പര്യടനത്തിന് ബേപ്പൂർ മണ്ഡലത്തിൽ ആവേശകരമായ തുടക് കം. ബുധനാഴ്ച രാവിലെ ഏഴിന് ബേപ്പൂരിലെ ഫിഷിങ് ഹാർബറിൽ നിന്നാരംഭിച്ച പര്യടനം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വൈകീട്ട് മണ്ണൂരിലെ മുക്കത്തുകടവിൽ സമാപിച്ചു. നടുവട്ടം, അരക്കിണർ, മാത്തോട്ടം, അരീക്കാട്, നല്ലളം, കൊളത്തറ, ചെറുവണ്ണൂർ എന്നീ സ്ഥലങ്ങളിൽ സ്ഥാപനങ്ങളും വീടുകളും സന്ദർശിക്കുകയും കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. സ്റ്റാൻഡേഡ് ടൈൽസ്, കാലിക്കറ്റ് ടൈൽസ്, കോമൺവെൽത്ത് ടൈൽസ് എന്നീ കമ്പനികൾ സന്ദർശിച്ച് തൊഴിലാളികളോടും ഇതര ജീവനക്കാരോടും വോട്ടഭ്യർഥിച്ചു. രാമനാട്ടുകരയിലെ മുത്തുംകുന്ന്, പെരുമുഖം, ഫറോക്ക് ഇ.എസ്.ഐ പരിസരം, കരുവൻതുരുത്തിയിലെ വില്ലേജ് ഓഫിസ് പരിസരം, പള്ളിത്തറ എന്നീ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ പങ്കെടുത്തു. കടലുണ്ടി പഞ്ചായത്തിലെ ആദ്യ കുടുംബയോഗം ചാലിയത്തെ പറവൻചേരിപാടത്തായിരുന്നു. മാട്ടുമ്മൽതോട്, കൈതവളപ്പ്, പ്രബോധിനി എന്നീ സ്ഥലങ്ങളിലെ കുടുംബസദസ്സുകളിൽ സ്ത്രീകളക്കം നൂറുകണക്കിനാളുകൾ സംബന്ധിച്ചിരുന്നു. മണ്ണൂരിലെ മുക്കത്തുകടവിൽ പര്യടനം സമാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ, സെക്രട്ടറി വാളക്കട ബാലകൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി എം. ഗിരീഷ് തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.