പ്രളയത്തില്‍ തകര്‍ന്ന കണ്ണങ്കര കല്ലിട്ടപാലം പുനര്‍നിര്‍മാണം വൈകുന്നു

ചേളന്നൂര്‍: പ്രളയത്തില്‍ തകര്‍ന്ന പുതിയടത്തുതാഴം-പോഴിക്കാവ്‌ക്ഷേത്രം-ചിറക്കുഴി റോഡിലെ കല്ലിട്ടപാലം പുനര്‍ നിർമാണം വൈകുന്നു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പാലം, റോഡ് എന്നിവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. അടിയന്തരമായി നടത്തേണ്ട പ്രവൃത്തിയായിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിർമാണം തുടങ്ങിയിട്ടില്ല. ജില്ല പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കി പോയതായും പാലം നിർമാണത്തിന് 10 ലക്ഷം വകയിരുത്തിയതായുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വെള്ളത്തി​െൻറ ശക്തമായ ഒഴുക്കിലാണ് വശങ്ങളിലെ കല്ലിടിഞ്ഞ് ഒരു ഭാഗം താഴ്ന്നുപോയത്. പാലത്തി​െൻറ അടിവശത്തെ വശങ്ങളിലെ കല്ലുകളും കോൺക്രീറ്റും കൈതോട്ടിലേക്ക് അടര്‍ന്നുവീണു. അപകടം തിരിച്ചറിയാതെയാണ് വാഹനങ്ങള്‍ ഇപ്പോള്‍ പാലത്തിലൂടെ പോകുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമാണിത്. താഴ്ന്നുപോയ ഭാഗത്ത് ചെറിയ കല്ലുകളും മറ്റും പാകി താല്‍ക്കാലികമായി നിലനിര്‍ത്തിയിരിക്കുകയാണ്. ഏതുനിമിഷവും നിലം പതിക്കാനുള്ള സാധ്യതയമുണ്ട്. ഒരു ഭാഗം പൂര്‍ണമായും താഴ്ന്നു പോയതിനാല്‍ അറ്റുകുറ്റപ്പണികള്‍ നടത്തി നവീകരിക്കാന്‍ കഴിയില്ല. പൊളിച്ചുനീക്കി പുതിയ പാലം നിർമിക്കുക തന്നെ വേണം. പാലം പുനര്‍ നിർമിക്കമെന്നത് അധികൃതര്‍ക്കും ബോധ്യമായതാണ്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് നിർമാണം നടന്നില്ലെങ്കില്‍ പ്രദേശവാസികള്‍ ദുരിതത്തിലാവും. നൂറുകണക്കിന് വീട്ടുകാര്‍ക്ക് ബാലുശ്ശേരി റോഡിലെത്താനുള്ള ഗതാഗതമാർഗം കൂടിയാണിത്. രോഗികളുള്‍പ്പെടെയുള്ളവരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് സുരിക്ഷിതമല്ലാത്ത ഈ പാലത്തിലൂടെയാണ്. റോഡി​െൻറ ഇരുഭാഗവും വയലാണ്. ചരക്ക് വാഹനങ്ങളും മറ്റും പോകരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ്് നേരത്തെ സ്ഥാപിച്ചിരുന്നു. എന്നാല്‍, ലോറികളുള്‍പ്പെടെ ഇതുവഴി കടന്നുപോകുന്നുണ്ട്. പാലം നിര്‍മിച്ച് യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.