വാർഷികം

നരിക്കുനി: ഗ്രാമപഞ്ചായത്തിൽ നെടിയനാട് ജി.എം എൽ.പി സ്കൂളി​െൻറ 92ാം വാർഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന യ ു.അബ്ദുൽ ബഷീറിനുള്ള യാത്രയയപ്പും സ്കൂൾ അങ്കണത്തിൽ നടന്നു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് പി. അബ്്ദുൽ ജബ്ബാർ ഉപഹാര സമർപ്പണം നടത്തി. ഹെഡ്മാസ്റ്റർ രമേഷ് ബാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെർമാന്മാരായ ഐ.ആമിന, വസന്തകുമാരി, മെംബർമാരായ ഷിജി, മറിയക്കുട്ടി, പി.ടി.എ പ്രസിഡൻറ് കെ.സി മൂസ, യു.അബ്്ദുൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ.നൗഫൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.