ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ഭീമാകാരമായ പാറ അടർന്നുവീണു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചുരം ഏഴാം വളവിലാണ് സംഭവം. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. പാലക്കാട്-പടിഞ്ഞാറത്തറ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. ഉടൻ ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷപ്രവർത്തനം നടത്തിയെങ്കിലും പാറ നീക്കാനായില്ല. യാത്രക്കാരെ പിന്നാലെ വന്ന ബസിൽ കയറ്റിവിട്ടു. വാഹനങ്ങൾ വൺവേയായി നിയന്ത്രിച്ചാണ് കടത്തിവിട്ടത്. പാറ പൊട്ടിച്ചുമാറ്റാതെ ബസ് നീക്കാൻപറ്റാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.