നാടകക്കളരി

നരിക്കുനി: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ നൂറാം വാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥികൾക്ക് നവ്യാ നുഭവമായി. നാടക സംവിധായകനും അഭിനയപ്രതിഭയുമായ വിനോദ് പാലങ്ങാടി​െൻറ ശിക്ഷണത്തിലാണ് കളരി സംഘടിപ്പിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന ലിയ സലീം മികച്ച അഭിനേത്രിയായി െതരഞ്ഞെടുക്കപ്പെട്ടു. മാനേജിങ് കമ്മിറ്റി സെക്രട്ടറി യു.ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.പി. യൂസുഫലി അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് മുസ്തഫ, പി.വിപിൻ, ആദർശ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് സ്വാഗതവും വി.പി. ഫാസില നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.