കക്കോടി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫാമിലി ഖുർആൻ പഠനവേദിയുടെ ഉദ്ഘാടനം തിരുവനന്തപുരം പാളയം പള്ളി ഇമാം മൗലവി വി.പി. സുഹൈബ് നിർവഹിച്ചു. കക്കോടി മഹല്ല് പ്രസിഡൻറ് എം. ആലിക്കോയ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ ഇബ്നു ഹംസ, ബനിയാളിൽ അബൂബക്കർ , പി.കെ. ജമാൽ, എ. അലി മാസ്റ്റർ, ജമീല ടീച്ചർ, കെ. ആഷിഖ്, പി. മുജീബ് എന്നിവർ സംസാരിച്ചു. വി. സാലിഹ് സ്വാഗതവും പി.സി. അബ്ബാസ് നന്ദിയും പറഞ്ഞു. എല്ലാ ഞായറാഴ്ചയും രാവിലെ 8.30 മുതൽ 9.30 വരെയാണ് പഠന ക്ലാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.