പോരാട്ട വീര്യവുമായി യങ്​സ്​റ്റാർ വെറ്ററൻസ്

കൊടിയത്തൂർ: പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി കൊടിയത്തൂരിലെ വെറ്ററൻസ് ടീം ഫുട്‌ബാൾ ലഹരിയിലാണ്. വയസ്സ് നാ ൽപതും അമ്പതുമായിട്ടും കോഴിക്കോട് മലപ്പുറം ജില്ലകളിലെ വെറ്ററൻസ് ഫുട്‌ബാൾ മൈതാനത്ത് നിറസാന്നിധ്യമായിരിക്കുകയാണ് യങ് സ്റ്റാർ കാരക്കുറ്റി വെറ്ററൻസ് ടീം. 2019 പിറന്നപ്പോൾതന്നെ മൂന്നിടങ്ങളിൽ ജേതാക്കളായി കിരീടം നേടി. ഇക്കഴിഞ്ഞ ദിവസം വണ്ടൂരിൽ നടന്ന വെറ്ററൻസ് ഫൈനൽ മത്സരമാണ് അവസാനം ജേതാക്കളായത്. മുൻ വർഷങ്ങളിലും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽനിന്നും നിരവധി ട്രോഫികൾ കൊടിയത്തൂരിലെത്തിച്ചിട്ടുണ്ട്. ഓരോ മത്സരത്തിലും കളിക്കാൻ ഏഴായിരത്തിലധികം രൂപയുടെ ചെലവു വരുന്നതായും പല സ്ഥലങ്ങളിലും വെറ്ററൻസ് മത്സരം നടക്കുമ്പോൾ തങ്ങളുടെ ടീമിനെ ക്ഷണിക്കാറുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് മത്സരിക്കാറില്ലെന്നും മാനേജർ അബ്ദുറഹിമാൻ കാരക്കുറ്റി പറയുന്നു. ബദർ എഫ്.സി ദമ്മാം, സാഗർ, എം.എ.പ്ലൈ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഓരോ മത്സരങ്ങളിലും പങ്കെടുക്കുന്നത്. ഫുട്‌ബാൾകളി തങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗമായി മാറ്റിയിരിക്കുകയാണ് ഈ വെറ്ററൻസ് ടീമിലെ കളിക്കാരിൽ അധികവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.