വനിത ദിനം: അമ്മമാർക്ക് ആശംസ കാർഡുകൾ അയച്ചു

കൊടുവള്ളി: വനിത ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങ ിയ മേഖലകളിൽ സ്ത്രീനേടിയ മുന്നേറ്റത്തി​െൻറ ഓർമപ്പെടുത്തലുമായി പനക്കോട് ജെ.ഐ. ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ അമ്മമാർക്ക് ആശംസ കാർഡുകൾ അയച്ചു. വിദ്യാർഥികൾതന്നെ സ്വന്തമായി തയാറാക്കിയ വനിതദിന സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച ആശംസ കാർഡുകളാണ് തപാൽ മാർഗം അയച്ചത്. അധ്യാപകർക്കും വിദ്യാർഥികൾ ആശംസകൾ കൈമാറി. പ്രിൻസിപ്പാൾ ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.