കൊയിലാണ്ടി: നഗരത്തിലെ കോഴിക്കടകളിലെ അറവു മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചു. ഇതിെൻറ ഭാഗമായി താമരശ്ശേരിയിലെ സ്ഥാപനവുമായി നഗരസഭ കരാറുണ്ടാക്കി. കോഴിക്കടകളിലെ ഫ്രീസറുകളില്‍ സൂക്ഷിക്കുന്ന മാലിന്യം ഈ സ്ഥാപനം ഇവിടെനിന്നു നീക്കംചെയ്യും. പദ്ധതിയുടെ ഭാഗമായി ആദ്യ ഫ്രീസര്‍ വിതരണം നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷീബ സതീശന്‍ അധ്യക്ഷത വഹിച്ചു. എം. സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, പി.കെ. രാമദാസ്, ചന്ദ്രിക, എന്‍.എസ്. സീന, മുസ്തഫ കിണാശ്ശേരി, ഫിറോസ് പൊക്കുന്നത്ത്, കെ.വി. റഷീദ്, വി.കെ. ഹമീദ്, ജെ.എച്ച്.ഐ കെ.എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.