കേരള സംരക്ഷണയാത്ര വിളംബര ജാഥകൾ നടത്തി

ഫറോക്ക്: കേരള സംരക്ഷണ ജാഥയുടെ പ്രചാരണാർഥം ഫറോക്കിലും കടലുണ്ടിയിലും എൽ.ഡി.എഫ് വിളംബര ജാഥകളും പൊതുയോഗങ്ങളും നട ത്തി. ഫറോക്ക് െറയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച വിളംബര ജാഥക്ക് എൽ.ഡി.എഫ് നേതാക്കളായ ഇ. ബാബുദാസൻ, പി. മുരളീധരൻ, ബഷീർ പാണ്ടികശാല, പ്രകാശ് കറുത്തേടത്ത്, കെ.കെ. വിശ്വനാഥൻ, എം.എ. ബഷീർ, കെ. ഹംസക്കോയ, കെ.ബി. ഷാ എന്നിവർ നേതൃത്വം നൽകി. ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ എൽ.ഡി.എഫ് നേതാക്കൾ സംസാരിച്ചു. കടലുണ്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് വിളംബരജാഥ സംഘടിപ്പിച്ചു. വട്ടപ്പറമ്പിൽനിന്ന് ആരംഭിച്ച ജാഥ കടലുണ്ടിയിൽ സമാപിച്ചു. പാർട്ടി നേതാക്കളായ മുരളി മണ്ടേങ്ങാട്, എ. ഹർഷൻ, ടി. രാജൻ, ഓണത്തറ വിശ്വനാഥൻ, കുന്നത്തു വേണുഗോപാൽ, എ.കെ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കാനം രാജേന്ദ്രൻ നയിക്കുന്ന കേരള സംരക്ഷണ യാത്ര 23ന് വൈകീട്ട് നാലുമണിക്ക് രാമനാട്ടുകരയിൽ എത്തിച്ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.