മെഡിക്കൽ കോളജിൽ യുവാവി​െൻറ ആത്​മഹത്യ ഭീഷണി

മെഡിക്കൽ കോളജിൽ യുവാവി​െൻറ ആത്മഹത്യ ഭീഷണി കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി െഎ.എം.സി.എച്ചിലെ നാലാം നിലയ ിൽനിന്ന് യുവാവി​െൻറ ആത്മഹത്യ ഭീഷണി. ആത്മഹത്യ ഭീഷണി മുഴക്കിയ മലപ്പുറം പോത്തുകൽ സ്വദേശി ചന്ദ്രെന (32) വെള്ളിമാട്കുന്ന് ഫയർഫോഴ്സും മെഡിക്കൽ കോളജ് പൊലീസുമെത്തി അനുനയിപ്പിച്ച് താഴെയിറക്കി. വെള്ളിയാഴ്ച രാത്രി 10ഒാടെയാണ് സംഭവം. ആദിവാസി മേഖലയിൽ താമസിക്കുന്ന ചന്ദ്ര​െൻറ ഭാര്യയുടെ പ്രസവത്തിനാണ് ഇവർ മെഡിക്കൽ കോളജിലെത്തിയത്. െഎ.എം.സി.എച്ചിലെ 52ാം വാർഡിലെ ചില്ലുപൊട്ടിച്ച് മുകളിലെ ബാൽക്കണിയിൽ കയറിയാണ് യുവാവ് താഴേക്ക് ചാടാനൊരുങ്ങിയത്. വിവരമറിഞ്ഞെത്തിയ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് താഴെ വല വിരിച്ചു. തുടർന്ന് പൊലീസി​െൻറ സഹായത്തോടെ അനുനയിപ്പിച്ച് യുവാവിെന താഴെയിറക്കി. ബന്ധുക്കളുമായുണ്ടായ തർക്കമായിരിക്കാം ആത്മഹത്യ ഭീഷണിക്കു കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് ചെറിയ മാനസിക പ്രശ്നമുള്ളതായി അറിഞ്ഞതായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.