ഓമശ്ശേരി: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഓമശ്ശേരിയിലെത്തിയ ഗാന്ധി കസ്തൂർബ 150ാം ജന്മ വാർഷികാഘോഷ കമ്മിറ്റി ജാ ഥക്ക് നാട്ടുകാർ സ്വീകരണം നൽകി. ജനങ്ങൾ നിലനിൽപിനായി സമരം ചെയ്യുന്ന കേന്ദ്രങ്ങളിലൂടെയാണ് പരിസ്ഥിതി സംരക്ഷണ ജാഥ നടത്തുന്നത്. പരിപാടിയിൽ എൻ.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. മദ്യ നിരോധന സമിതി നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ഒ.ജെ. ചിന്നമ്മ, ജാഥാ ക്യാപ്റ്റൻ ടി.വി. രാജൻ, പി.വി. ഉസയിൻ, എ.എൽ. ജോസ് എന്നിവർ സംസാരിച്ചു. ജാഥ 23ന് കോഴിക്കോട് സത്യഗ്രഹത്തോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.