കോടഞ്ചേരി: 150 ലക്ഷം രൂപ ചെലവിൽ കോടഞ്ചേരി ഗവ. കോളജിൽ നിർമിച്ച വനിത ഹോസ്റ്റലിെൻറ ഉദ്ഘാടനം ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഷിജി ആൻറണി അധ്യക്ഷത വഹിച്ചു. അടുത്ത അധ്യയന വർഷം മുതലാണ് ഹോസ്റ്റലിൽ പ്രവേശനം നൽകുക. 40 കുട്ടികൾക്കുള്ള സജ്ജീകരണമാണ് നിലവിൽ ഇവിടെ ഉള്ളത്. കൂടുതൽ കുട്ടികൾക്ക് ഉപകരിക്കുംവിധം ഹോസ്റ്റൽ വിപുലീകരിക്കുന്നതിനാവശ്യമായ ഫണ്ട് ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോർജ് എം. തോമസ് എം.എൽ.എ പറഞ്ഞു. ഡോ. ഒ.യു. ആഗസ്തി, പ്രഫ. കെ.ഡി. ജോസഫ്, പോൾസൺ അറക്കൽ, റോബർട്ട് ജോസഫ്, എ.എസ്. രാജു, ഷഫാസ് മുഹമ്മദ്, ഡോ. വൈ.സി. ഇബ്രാഹിം, കെ. രജീഷ് എന്നിവർ സംസാരിച്ചു. മികച്ച കോളജ് അധ്യാപകനുള്ള ഫാ. ജോസ് തെക്കൻ അവാർഡ് നേടിയ ഡോ. സി. കൃഷ്ണനെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. സി. കൃഷ്ണൻ സ്വാഗതവും ഡോ. എം.വി. സുമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.