പച്ചക്കറി വിളവെടുപ്പ്

മുക്കം: തൊണ്ടിമ്മൽ ഗവ. എൽ.പി സ്കൂളിൽ ജൈവ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി. തിരുവമ്പാടി കൃഷിഭവൻ, സ്കൂൾ പി.ടി.എ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സ്കൂൾവളപ്പിലെ കൃഷി. പയർ, വഴുതിന, വെണ്ട, കോളിഫ്ലവർ, പച്ചമുളക്, പടവലം, ചീര, തക്കാളി, ചെരങ്ങ, കുമ്പളം എന്നിവയാണ് കൃഷി ചെയ്തത്. സ്കൂളിലെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവക്കാണ് ഇത് ഉപയോഗിക്കുന്നത്. പൂർണമായും കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും നടത്തിയത്. കൃഷിഭവൻ ഓഫിസർ പി.ടി. രാജശ്രീ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ഗോപാലൻ അധ്യക്ഷത വഹിച്ചു. അഗ്രികൾചറൽ അസിസ്റ്റൻറ് ജിതിൻകുമാർ, പി.ടി.എ പ്രസിഡൻറ് എസ്. പ്രശാന്ത്, എം.പി.ടി.എ ചെയർപേഴ്സൻ ഉഷ ഗോപി, ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി കെ. അഹമ്മദ് ഷാഫി, പി. സ്മിന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.