കോടഞ്ചേരി: കാലവർഷക്കെടുതിയിൽ നശിച്ച കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാൽ കുടിവെള്ള പദ്ധതി നന്നാക്കി, ഒരാഴ്ചക് കകം പഞ്ചായത്തിൽ എല്ലായിടത്തും കുടിവെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടു ഗഡുക്കളായി അനുവദിച്ച 22,40,000 രൂപ ഉപയോഗിച്ച് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ, വൈസ് പ്രസിഡൻറ് ഫ്രാൻസിസ് ചാലിൽ, ബ്ലോക്ക് മെംബർമാരായ ആഗസ്തി പല്ലാട്ട്, ലീലാമ്മ മംഗലത്ത്, ചെയർപേഴ്സൻ ചിന്ന അശോകൻ, വാട്ടർ അതോറിറ്റി എ.ഇ സത്യൻ തുടങ്ങിയവർ പദ്ധതിപ്രദേശം സന്ദർശിച്ചു. 10 ദിവസത്തോളമായി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.