ആരോഗ്യ കോട്ടപ്പാടം പദ്ധതി; ജിവൻരക്ഷാ പരിശീലനം

ഫറോക്ക്: കോട്ടപ്പാടം െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ആരോഗ്യ കോട്ടപ്പാടം പദ്ധതിയുടെ ഭാഗമായി ജീവൻരക്ഷാ പരിശീലന ക്ലാസ് നടത്തി. ഫറോക്ക് എസ്.ഐ എൻ. സുബൈർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജംഷിദ് അമ്പലപ്പുറം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ഇ.കെ. താഹിറ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി പി.സി. അബ്ദുൽ റഷീദ് സ്വാഗതവും അബ്ദുൽ മജീദ് തയ്യിൽ നന്ദിയും പറഞ്ഞു. എമർജൻസി മെഡിക്കൽ കെയർ ടെക്നീഷ്യന്മാരായ അനസ് തിരുത്തിയാട്, സി.കെ. നാസർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.