ബാലുശ്ശേരി: പാലത്തിെൻറ കൈവരികൾ തകർന്നത് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നു. കോക്കല്ലൂർ-എരമംഗലം റോഡിൽ മുത്തപ്പൻ തോട്ടിലെ പാലത്തിെൻറ കൈവരികൾ തകർന്നിട്ട് വർഷം പിന്നിട്ടെങ്കിലും പുനഃസ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. നിരവധി വാഹനങ്ങളും വിദ്യാർഥികളടക്കമുള്ള കാൽനടക്കാരും ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. പാലത്തിെൻറ കൈവരികൾ നിർമിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജെറീഷ് വാലിയേരി, സുജിത് പറമ്പിൽ, കെ.കെ. സത്യൻ, കെ.കെ. റഫീഖ്, വി.പി. സുമേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.