ജനമഹായാത്രക്ക്​ മുക്കത്ത് ഉജ്ജ്വല വരവേൽപ്​

മുക്കം: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന . തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ താമരശ്ശേരി ചുങ്കം, ഓമശ്ശേരി, വഴി കടന്ന് മുക്കത്തെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ ആഘോഷമായി വാദ്യമേളത്തോടെ ബസ്സ്റ്റാൻഡ് പരിസരത്തേക്ക് ആനയിച്ചു. ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, സി.പി. ചെറിയ മുഹമ്മദ്, ഷാനിമോൾ ഉസ്മാൻ, സി.ജെ. ആൻറണി, എം.കെ. രാഘവൻ എം.പി., കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.