കൊടുവള്ളി: കഴിഞ്ഞ അഞ്ചു വർഷത്തെ ബി.ജെ.പി.യുടെ ഭരണം രാജ്യത്ത് വലിയ മുറിവുണ്ടാക്കിയതായി കെ.പി.സി.സി പ്രസിഡൻറ് മുല ്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജന മഹായാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും വർഗീയ സ്വഭാവമുള്ള പാർട്ടിയാണ് ബി.ജെ.പി. ഗുജറാത്തിലെ വംശീയ കലാപത്തിന് നേതൃത്വം കൊടുത്ത മോദിയുടേയും അമിത് ഷായുടേയും കൈകളിലാണ് ഇന്ത്യാരാജ്യം എത്തിപ്പെട്ടിരിക്കുന്നത്. മതേതരത്വ ജനാധിപത്യ ശക്തികളുടെ പ്ലാറ്റ്ഫോം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസിന് വളരാനുള്ള മണ്ണൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.പി. കുഞ്ഞായിൻ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, വി.എം. ഉമ്മർ, കൊടിക്കുന്നിൽ സുരേഷ്, അഡ്വ. ടി. സിദ്ധീഖ്, ചേലക്കര മുഹമ്മദ്, എം.കെ. രാഘവൻ എം.പി. തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി.സെക്രട്ടറി എം.എം. വിജയകുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.