എലത്തൂർ: കോരപ്പുഴ പാലത്തിെൻറ നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ. മണ്ണിടുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാ ളികളുമായുണ്ടായ തർക്കം രണ്ടുമൂന്നു ദിവസം നീണ്ടെങ്കിലും അധികൃതരുടെ ഇടപെടൽമൂലം അവ പരിഹരിച്ചതോടെ നിർമാണ പ്രവൃത്തി കൂടുതൽ സജീവമായി. ഇതിനിടെ തന്നെ പാലത്തിെൻറ രണ്ട് സ്പാനുകൾ പൂർണമായും നീക്കംചെയ്തു. മൂന്ന് വലിയ ആർച്ചും മൂന്ന് ചെറിയ ആർച്ചുമാണ് പൊളിച്ചുനീക്കാനുള്ളത്. പൊളിച്ച ഭാഗങ്ങളിൽ പൈലിങ് ആരംഭിച്ചു. നിർമാണം നടക്കേണ്ട ഭാഗത്ത് തുരുത്ത് നിർമിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. മഴക്കു മുമ്പുതന്നെ പൊളിച്ചുനീക്കൽ പൂർത്തീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പകൽ സമയങ്ങളിലാണ് നിർമാണം നടക്കുന്നത്. ജോലിയുടെ തിരക്കനുസരിച്ച് രാത്രിയിലും പ്രവൃത്തി നടക്കും. 25 കോടിയോളം രൂപയാണ് നിർമാണച്ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.