പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലെ മാവിലകണ്ടി അയനിപിലാവുള്ളതില്‍ ഭാഗത്ത് മഹാത്മാ ഗാന്ധി തൊഴ ിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കിണറിെൻറ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം.കെ. അമ്മത് അധ്യക്ഷത വഹിച്ചു. വടക്കയില്‍ കുഞ്ഞിസൂപ്പി സൗജന്യമായി അനുവദിച്ച സ്ഥലത്താണ് കിണര്‍ നിർമിക്കുന്നത്. എ.ഇ. സൗഭര, കെ.കെ. ശാന്ത, സുരേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.