പേരാമ്പ്ര: ''ലിനീ... നീ ഇല്ലാത്ത അവെൻറ ആദ്യ പിറന്നാൾ. അവനിന്ന് പുതിയ ഡ്രസും കേക്കും കിട്ടിയ സന്തോഷത്തിലാ...'' രോഗീപ രിചരണത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ മൂത്തമകൻ റിതുലിെൻറ ആറാം പിറന്നാൾ ദിനത്തിൽ ഭർത്താവ് സജീഷ് ഇട്ട ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കൾ ഏറ്റുപിടിച്ചിരിക്കുകയാണ്. ആത്മാർഥ സേവനത്തിെൻറ പര്യായമായ ലിനി വിടപറഞ്ഞിട്ട് ഒമ്പതു മാസമായിട്ടും മലയാളികൾക്ക് അവരെ മറക്കാൻ കഴിയുന്നില്ല എന്നതിെൻറ തെളിവാണ് സജീഷിെൻറ ഈ പോസ്റ്റിനു കിട്ടിയ സ്വീകാര്യത. വിവിധ സംഘടനകളും വ്യക്തികളും 'നമ്മുടെ ലിനിയുടെ മകെൻറ പിറന്നാൾ, അവനെ വിഷ് ചെയ്യാൻ മറക്കല്ലേ' എന്നുപറഞ്ഞ് ഇട്ട പോസ്റ്റുകളും വൈറലായി. മരണക്കിടക്കയിൽനിന്ന് ലിനി സജീഷിനെഴുതിയ കത്ത് മലയാളികൾ കണ്ണുനീർ ചാലിച്ചാണ് വായിച്ചത്. റിതുലിനെയും അനുജൻ സിദ്ധാർഥിനെയും തനിച്ചാക്കി ലിനി യാത്രയായതോടെ ഗൾഫിലെ ജോലി ഉപേക്ഷിച്ച് സജീഷ് ലിനിയുടെ അമ്മക്കുകൂടി തുണയായി ചെമ്പനോടയിലെ വീട്ടിലാണ് കഴിയുന്നത്. അദ്ദേഹത്തിന് സർക്കാർ എൽ.ഡി ക്ലർക്കായി ജോലി നൽകിയിട്ടുണ്ട്. സഹധർമിണിയുടെ വേർപാടിൽ വേദന കടിച്ചമർത്തി കഴിയുന്ന സജീഷിെൻറ ലിനിയെ കുറിച്ചുള്ള ഓരോ ഓർമയും മുഴുവൻ മലയാളികളുടേതു കൂടിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.